ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം
Volume 1 to Volume 5
Description:... This book can be downloaded as a PDF file from https://archive.org/details/SAImpression.
Whatappലൂടെ ഏതാണ്ട് 2016 മുതൽ നിരന്തരമായി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു എഴുത്തു പരമ്പരയാണ് ഇത്.
ദക്ഷിണേഷ്യൻ ചരിത്രത്തേയും, അവിടെ സംഭവിച്ച കാര്യങ്ങളേയും തികച്ചും വ്യത്യസ്തമായി കാണുന്ന ഒരു എഴുത്താണ് ഇത്.
ചരിത്രം എഴുതിത്തുടങ്ങുന്നതിന് മുൻപായി, ഈ പ്രദേശത്തുള്ള വ്യത്യസ്ത ജനങ്ങളെ വ്യക്തമായി തിരിച്ചറിയാനും അവരുടെ യഥാർത്ഥ പാരമ്പര്യങ്ങളും, മാനസിക ഭാവങ്ങളും, അവരിൽ യാന്ത്രികമായി പ്രകോപനം സൃഷ്ടിക്കുന്ന നിഗൂഢ ഭാഷാ കോഡുകളും, അങ്ങിനെ പലതും ആദ്യംതന്നെ വ്യക്തമാക്കാനാണ്, ഈ എഴുത്തിന്റെ ആദ്യ ഭാഗങ്ങൾ ശ്രമിക്കുന്നത്.
ദക്ഷിണേഷ്യയിൽ ഉള്ള ഫ്യൂഡൽ ഭാഷകളേയും അവയിൽ ആന്തരികമായി അടങ്ങിയിരിക്കുന്ന അതീവ അപകടകാരികളായ കോഡുകളേയും നിർവ്വചിച്ചും വിശദ്ധീകരിച്ചും ആണ് ഈ എഴുത്ത് മുന്നോട്ട് നീങ്ങുന്നത്.
ഈ എഴുത്തിന്റെ മുഴുവൻ രൂപവും Telegramൽ കാണാവുന്നതാണ്. അത് കമ്പ്യൂട്ടറിലൂടേയും സ്മാട്ട്ഫോണിലൂടേയും വായിക്കാവുന്നതാണ്. Telegramൽ SouthAsiahistory എന്ന് തിരയുക. അപ്പോൾ ഈ എഴുത്തിന്റെ ചാനൽ കണ്ടെത്താൻ ആവും.
ഈ പതിപ്പ് നിങ്ങൾക്ക് സ്വന്തമായി പ്രിന്റ് ചെയ്യാൻ സൌകര്യപ്രദമായ രീതിയിൽ ആണ് ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളത്.
ഈ ഗ്രന്ഥം വായിക്കാൻ സൌകര്യപ്രദമായുള്ള ഒരു ഡിജിറ്റൽ പുസ്തകമായി ലഭിക്കാനും, അതുമല്ലെങ്കിൽ സ്വന്തമായി പ്രിന്റ് ചെയ്യാനാകുന്ന ഫൈലായി ലഭിക്കാനും ഈ ലിങ്കിലേക്ക് പോകുക: https://archive.org/details/SAImpression
Show description